ഇൽഹാൻ ഒമറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ഡെമോക്രാറ്റ് പാര്‍ട്ടി അംഗവും മിനസോട്ടാ ജനപ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനെതിരെ അന്വേഷണം നടത്തണമെന്ന് യു.എസ്. നീതി വകുപ്പിനോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം സഹോദരനെ ഇല്‍ഹാന്‍ വിവാഹം ചെയ്തുവെന്നും അവര്‍ നിയമവിരുദ്ധമായാണ് അമേരിക്കയില്‍ പ്രവേശിച്ചതെന്നുമുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ട്രംപ് ഉന്നയിച്ചു.
ഫ്ലോറിഡയിലെ ഒക്കാലയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മിനസോട്ടയില്‍ താന്‍ ജയിക്കുമെന്നും മിനസോട്ടാ ജനപ്രതിനിധി ഇല്‍ഹാന്‍ ‘സൊമാലിയക്കാരി’ ആയതിനാല്‍ അങ്ങനെ തന്നെയാണ് സംഭവിക്കുക എന്നും ട്രംപ് പറയുന്നു. അവര്‍ക്ക് ഈ രാജ്യത്തോട് വെറുപ്പാണ്, ഒരു സര്‍ക്കാര്‍ പോലുമില്ലാത്ത രാജ്യത്തുനിന്നുമാണ് അവ വരുന്നത്, എന്നിട്ട് നമ്മുടെ രാജ്യം എങ്ങനെ ഭരിക്കണമെന്ന് നമ്മോടു പറയുകയാണ്.’ ട്രംപ് പറഞ്ഞു.
1995ല്‍ തന്റെ പന്ത്രണ്ടാം വയസിലാണ് ഇല്‍ഹാന്‍ ഒമര്‍ സൊമാലിയയില്‍ നിന്നും അമേരിക്കയില്‍ എത്തുന്നത് ശേഷം തന്റെ പതിനേഴാം വയസിലാണ് ഒമറിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. 2018ലാണ് ഒമര്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒമര്‍ തന്റെ സഹോദരനെ വിവാഹം കഴിച്ചുകൊണ്ട് ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയെന്ന അപവാദപ്രചരണത്തെ അവര്‍ മുന്‍പ് തള്ളിയിരുന്നു.

