KSDLIVENEWS

Real news for everyone

എൻഡോസൽഫാൻ ഇരകൾക്ക് രാഷ്ട്രീയമില്ല; സി എച്ച് കുഞ്ഞമ്പു എംഎൽഎയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് വി. ഡി സതീശൻ

SHARE THIS ON

കാസർഗോഡ് : സി എച്ച് കുഞ്ഞമ്പു എം എൽ എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഇരകളുടെ ദുരിതത്തിൽ പോലും രാഷ്ട്രീയം കാണുന്നു. എൻഡോസൽഫാൻ ഇരകൾക്ക് രാഷ്ട്രീയമില്ല. അവരുടെ ആവശ്യങ്ങളിൽ എന്താണ് അന്യായം എന്ന് എംഎൽഎ വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.എൽദോസ് കുന്നപ്പിള്ളിൽ എവിടെയെന്ന് അദ്ദേഹത്തോട് ചോദിക്കണം. അക്കാര്യത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. കെപിസിസി അധ്യക്ഷൻ നിലപാട് പറഞ്ഞിട്ടുണ്ട്. വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം പാർട്ടി തുടർ നിലപാട് സ്വീകരിക്കും. ഇല്ലാത്ത അധികാരത്തെക്കുറിച്ചാണ് ഗവർണർ സംസാരിക്കുന്നത്. മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ല. സർക്കാരും ഗവർണറും തമ്മിൽ ഒരു പോരുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയയം മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാനാണ് സി.പി.ഐ.എം തീരുമാനം.ബില്ലുകൾ പിടിച്ചു വെച്ചിരിക്കുന്ന ഗവർണറുടെ നിലപാട് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഭരണസ്തംഭനം ഉണ്ടാക്കാനാണോയെന്നും സിപിഐഎം സംശയിക്കുന്നുണ്ട്.
ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കണമെന്നാവശ്യം മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.സംസ്ഥാനചരിത്രത്തില്‍ ഇതുവരെ ഒരു ഗവര്‍ണറും നടത്തിയിട്ടില്ലാത്ത പ്രസ്താവനയാണ് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്.തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ വരെ മടിക്കില്ലെന്ന പ്രസ്താവനയ്ക്കെതിരെ മന്ത്രിമാർ തന്നെ രംഗത്തെത്തി. വിഷയത്തെ വലിയ ഗൗരവത്തിൽ കാണാനാണ് സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!