രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാന്‍ ഉദ്ധവ് പക്ഷവുമുണ്ടാകും

മുംബൈ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ മഹാരാഷ്ട്രയിലേക്ക് സ്വീകരിക്കാന്‍ ഉദ്ധവ് പക്ഷ ശിവസേനയും. ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ ഇവരില്‍ ഒരാളോ ഒരുമിച്ചോ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ധവിനെ നേരില്‍ കണ്ട് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ശരദ് പവാറിനെയും നേരില്‍ ക്ഷണിച്ചിട്ടുണ്ട്. പവാര്‍ മകള്‍ സുപ്രിയക്കൊപ്പം പങ്കെടുക്കുമെന്ന് എന്‍.സി.പി വൃത്തങ്ങള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അടുത്ത ഏഴിന് മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ജോഡോ യാത്ര എത്തുന്നത്. 16 ദിവസംകൊണ്ട് മഹാരാഷ്ട്രയില്‍ 383 കിലോമീറ്ററോളം നടക്കും.

