ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലിന് നേരെ ആക്രമണം; കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ

ടെഹ്റാൻ: യുഎസ് സൈന്യം ഉപയോഗിക്കുന്ന കുവൈത്തിലെ അലി അൽ സലേം വ്യോമത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ. താവളത്തിലെ ഡ്രോൺ, മിസൈൽ സംവിധാനങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശത്രുക്കളുടെ ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞതായി കുവൈത്ത് സൈന്യം പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന പതിനൊന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായും ഒരു ജീവനക്കാരനെ കാണാതായതായും അധികൃതർ അറിയിച്ചു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണ കമ്പനിയായ ‘അഡ്നോക്’ ആണ് കപ്പലിന് നേരെയുണ്ടായ ആക്രമണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരുക്കേറ്റ ജീവനക്കാരെ അടിയന്തര ചികിത്സയ്ക്കായി മാറ്റുകയും, കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്

