KSDLIVENEWS

Real news for everyone

ടാറ്റ കോവിഡ് ആശുപത്രി: ഇടപെടുമെന്ന് മന്ത്രിയുടെ ഉറപ്പ്

SHARE THIS ON

കാസർകോട്​: ചട്ടഞ്ചാലിലെ ടാറ്റ കോവിഡ്​ ആശുപത്രിയുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന്​ ആരോഗ്യ മന്ത്രി വീണാ ജോർജി​ന്റെ ഉറപ്പ്​. കോവിഡ്​ കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ജില്ലയിലെ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയായി നിലനിർത്തുന്നത്​ പരിഗണിക്കുമെന്ന്​ മന്ത്രി ഉറപ്പുനൽകിയതായി സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. ആശുപത്രി വികസനത്തിന്​ വിശദ പദ്ധതി റിപ്പോർട്ട്​ സമർപ്പിക്കാൻ ആരോഗ്യ വകുപ്പ്​ ഡയറക്​ടറെ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, തുടർ നടപടിക​ളൊന്നുമുണ്ടാകാത്തതിനെത്തുടർന്നാണ്​ എം.എൽ.എ മന്ത്രിയെ കണ്ടത്​. നിലവിൽ കോവിഡ്​ രോഗികളെ മാത്രമാണ്​ ഇവിടെ പരിശോധിക്കുന്നത്​. കോവിഡ്​ രോഗികൾ കുറഞ്ഞതോടെ ഡോക്​ടർമാർ ഉൾപ്പെടെ ഒട്ടേറെപേർ ഇതര ജില്ലകളിലേക്ക്​ സ്​ഥലംമാറി. ആ​ശുപത്രി പൂട്ടാൻ പോകുന്നുവെന്ന പ്രചാരണവും ശക്​തമാണ്​. ഇതെല്ലാം കണക്കിലെടുത്ത്​ അടിയന്തര നടപടിയെടുക്കണമെന്ന്​ എം.എൽ.എ ആവശ്യപ്പെട്ടു. കാസർകോട്ട് സൂപ്പർ സ്​പെഷാലിറ്റി ആശുപത്രി സ്​ഥാപിക്കാമെന്നാണ്​ ടാറ്റയുടെ വാഗ്​ദാനം. കോവിഡി​ന്റെ തുടക്കവേളയിൽ അടിയന്തര സാഹചര്യം മുൻനിർത്തി അതിനുമാത്രമായി മാറ്റുകയായിരുന്നു. ചട്ടഞ്ചാൽ എം.​​ഐ.സിയുടെ വഖഫ്​ ഭൂമിയിലാണ്​ ആശുപത്രി സ്​ഥാപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!