KSDLIVENEWS

Real news for everyone

വിസ്തരിച്ചത് അഞ്ചു ദിവസം ; നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം പൂര്‍ത്തിയായി

SHARE THIS ON

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷന്‍ ഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയായി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സാക്ഷിയായിരുന്ന കാവ്യ മാധവന്‍ കൂറുമാറിയിരുന്നു.

പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ വിസ്താരം അഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗം 34-ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറിയതിനെത്തുടര്‍ന്നാണ് ദീര്‍ഘനേരം വിസ്തരിച്ചത്.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച്‌ ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്.

വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!