പ്രമുഖ പണ്ഡിതൻ മുഹമ്മദ് മുസ്ല്യാർ ചൗക്കി മരണപ്പെട്ടു

ഉളിയത്തടുക്ക: പ്രമുഖ പണ്ഡിതൻ ഉളിയത്തടുക്ക നാഷണൽ നഗറിൽ താമസിക്കുന്ന ചൗക്കി മുഹമ്മദ് മുസ്ല്യാർ (72) മരണപ്പെട്ടു
കുറച്ചു മാസങ്ങങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു;
കാസർഗോട്ടെ നിരവധി സ്ഥലങ്ങളിൽ ഖത്വീബായും ഇമാമായും സേവനം ചെയ്തിട്ടുണ്ട്, കേരള മുസ്ലിം ജമാഅത്ത് നേതാവും , ജാമിഅ സഅദിയ, മർകസ് മൈമൻ സഹകാരിയും സുന്നീ പ്രസ്ഥാനങ്ങളുടെ സജീവ സഹകാരിയും കൂടിയായിരുന്നു.
മക്കൾ : സുമയ്യ , ആയിഷ , സിറാജ് ചൗക്കി, റസീന, ജുബൈർ, സുബൈബ, ഹഫ്സ, ജഹ്ഫർ, കാദർ, റെഷീദ , ഫാത്വിമ
മരുമക്കൾ: യൂസുഫ് മൗലവി, അബ്ദുൽ ഖാദർ സഅദി പെരിയടുക്ക, അബ്ദുറഹ്മാൻ ചട്ടഞ്ചാൽ, അഷ്റഫ് അക്കരക്കുന്ന് (അപൂത്ത) സാബിർ, ഹബീബ് കോളിക്കര , അസ്ഹറുദ്ദീൻ നാലപ്പാട്, സുബൈദ, അശൂറ,സൽവാന, നസീമ
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ഉളിയത്തടുക്ക നാഷണൽ നഗർ ജുമാ മസ്ജിദിൽ നടക്കും.

