സെനറ്റ് അംഗങ്ങളെ ഇന്നുതന്നെ പിന്‍വലിക്കണം’: അന്ത്യശാസനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം ∙ കേരള സര്‍വകലാശാല വൈസ് ചാൻസലറിന് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ചട്ടവിരുദ്ധമാണെന്ന് വിസി അറിയിച്ചിരുന്നു. മാത്രമല്ല, അംഗങ്ങളെ പിന്‍വലിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തു. തന്റെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത്. ചാൻസലർ കൂടിയായ ഗവർണർതന്നെ നാമനിർദേശം ചെയ്ത 15 പേർക്ക് എതിരെയാണ് നടപടി.

