KSDLIVENEWS

Real news for everyone

വാവ സുരേഷിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

SHARE THIS ON



തിരുവനന്തപുരം: വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. വാവാ സുരേഷ് സഞ്ചരിച്ച കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് പരിക്കേറ്റത്.

തിരുവനന്തപുരത്തുനിന്നും നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ പോയിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടർന്ന് അദ്ദേഹം സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി എതിരേ വന്ന കെ.എസ്.ആർ.ടിസി ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ വാവാ സുരേഷിന്റെ മുഖത്താണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!