സോണിയയും പ്രിയങ്കയും ഖാര്‍ഗെയുടെ വസതിയിലെത്തി ആശംസയറിയിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ആശംസകളുമായി സോണിയാ ഗാന്ധിയും പ്രിയങ്കയും. ഖാര്‍ഗെയുടെ വസതിയിലെത്തിയാണ് ഇരുവരും ആശംസയറിയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ശശി തരൂരും ഖാര്‍ഗെയുടെ വസതിയിലെത്തി ആശംസയറിയിച്ചു.
താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചുള്ള ഖാര്‍ഗെയുടെ പരിചയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഖാര്‍ഗെയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുമെന്നും പ്രിയങ്ക പറഞ്ഞു.
भारतीय राष्ट्रीय कांग्रेस के अध्यक्ष बनने पर श्री @kharge जी को हार्दिक शुभकामनाएं। मुझे पूरा विश्वास है कि राजनीतिक जीवन का आपका जमीनी अनुभव भारतीय राष्ट्रीय कांग्रेस की विचारधारा को मजबूती देगा।
आपके नेतृत्व में संविधान व लोकतंत्र की रक्षा के लिए कांग्रेस संघर्ष जारी रखेगी।
— Priyanka Gandhi Vadra (@priyankagandhi) October 19, 2022
Outgoing Congress President Smt. Sonia Gandhi met and congratulated newly elected Congress President Shri @kharge at his residence and extended her best wishes to him and his family. pic.twitter.com/nH9bhhnCdN
— Congress (@INCIndia) October 19, 2022
7897 വോട്ട് നേടിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ഥിയായ ശശി തരൂര്‍ 1072 വോട്ട് നേടി. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.

