KSDLIVENEWS

Real news for everyone

ഈ പദവി സോണിയ ഗാന്ധിയുടെ ത്യാഗം, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

SHARE THIS ON

ദില്ലി: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗ. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച തരൂരിന് എല്ലാ ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും തരൂരിനേയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായി ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച്‌ മാധ്യമങ്ങളെ കണ്ട ഖര്‍ഗെ പറഞ്ഞു.

ഖര്‍ഗെയുടെ വാക്കുകള്‍ –

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവരേയും നന്ദി അറിയിക്കുന്നു. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി. നിലവിലെ അധ്യക്ഷയായ അവര്‍ക്ക് നന്ദി അറിയിക്കുന്നു. രാഹുല്‍ ഗാന്ധിയുമായി അല്‍പസമയം മുന്‍പ് സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ച തരൂരിനെയും ഒപ്പം നിര്‍ത്തിയാവും ഇനി മുന്നോട്ട് പോകുക. ഒക്ടോബര്‍ 26-ന് എഐസിസി ഓഫീസിലെത്തി ഔദ്യോഗികമായി അധ്യക്ഷ പദവിയേറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!