KSDLIVENEWS

Real news for everyone

ആറുമാസത്തിനിടയില്‍ 3.8ലക്ഷം നിയമലംഘനങ്ങള്‍; റോഡപകടങ്ങളുടെ കണക്ക് പുറത്ത് വിട്ട് ദുബൈ പൊലീസ്

SHARE THIS ON

ദുബൈ: നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിച്ചുണ്ടായ റോഡ് അപകടങ്ങളുടെ കണക്ക് പുറത്ത് വിട്ട് ദുബൈ പൊലീസ്. ഈ വര്‍ഷം ആദ്യആറു മാസത്തിലുണ്ടായ അപകടങ്ങളും കാരണങ്ങളുമാണ് അധികൃതര്‍ പുറത്ത് വിട്ടത്. ജനുവരി മുതല്‍ ആഗസ്റ്റ്വരെ ദുബൈയില്‍ 3.8 ലക്ഷം നിയമയംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ഈ കാലയളവിലുണ്ടായ അപകടങ്ങളില്‍ 35പേര്‍ മരിക്കുകയും 840പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏറ്റവുംകൂടുതല്‍ അപകടങ്ങളുണ്ടായത് റോഡില്‍ ലൈന്‍ നിയമം പാലിക്കാതിരിക്കുന്നതിലൂടെയാണ്. ഫോണ്‍ ഉപയോഗവും റെഡ് സിഗ്നല്‍ പാലിക്കാതെ വാഹനമെടുക്കുന്നതും വലിയ രൂപത്തില്‍ അപകടകാരണമാകുന്നു. റോഡില്‍ ലൈന്‍ പാലിക്കാതിരുന്നത് കാരണമായി മാത്രം 2.8ലക്ഷം പേര്‍ക്ക്പിഴ ചുമത്തിയിട്ടുണ്ടെന്ന് ട്രാഫിക്വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു. ഡ്രൈവ് ചെയ്യുമ്ബോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് 33,129പേര്‍ക്കും ചുവപ്പ് സിഗ്നല്‍ അവഗണിച്ചതിന് 16,892 പേര്‍ക്കുമാണ് പിഴചുമത്തിയത്. വാഹനമോടിക്കുമ്ബോള്‍ സുരക്ഷിതമായ അകലം പാലിക്കാത്തതിന് 14,084 പിഴ ചുമത്തിയിട്ടുണ്ട്.

അശ്രദ്ധമായ ഡ്രൈവിങ്, പെട്ടെന്ന്വാഹനം ദിശമാറ്റുക, റോഡിന്‍റെ മധ്യത്തില്‍ നിര്‍ത്തുക, ട്രാഫിക്കിനെതിരെ വാഹനമോടിക്കുക, സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ റോഡിലേക്ക് പ്രവേശിക്കുക തുടങ്ങിയവയും അപകടമുണ്ടാക്കുന്ന കാരണങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!