KSDLIVENEWS

Real news for everyone

ട്രെയിനില്‍ നിന്ന് വീണ് മലയാളി മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്

SHARE THIS ON

ദില്ലി: ട്രെയിനില്‍ നിന്ന് വീണ് മാധ്യമ പ്രവര്‍ത്തകന് ഗുരുതരമായ പരിക്ക്. കൈരളി ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.

സൂറത്തില്‍ വെച്ചാണ് സിദ്ധാര്‍ത്ഥ് ട്രെയിനില്‍ നിന്ന് വീണത്. ദില്ലിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് വിവരം. സൂറത്തിലെ മഹാവീര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധാര്‍ത്ഥിന്റെ ഇരുകാലുകളും അറ്റുപോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!