കെ സുധാകരെന്‍റ നീക്കം സാമുദായിക ധ്രുവീകരണ ലക്ഷ്യത്തോടെ: ഐ.എന്‍.എല്‍

ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവിനെയും കൂട്ടി മതനേതാക്കളെ സന്ദര്‍ശിച്ച് രാഷ്ട്രീയ നാടകം കളിക്കുന്നതെന്ന് ഐ.എന്‍.എല്‍
“കോണ്‍ഗ്രസിന്റെ പൂര്‍ണ ഹിന്ദുത്വവത്കരണം ഭയന്ന് നേതാക്കള്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുമ്ബോഴാണ് ഇടതുസര്‍ക്കാരിനെ പഴി ചാരാനുള്ള ദുഷ്ടലാക്കുമായി സുധാകരന്‍ അലഞ്ഞുതിരിയുന്നത്. സംഘ്പരിവാറുമായി അടുത്തിടപഴകുന്ന സുധാകരന്റെ മതേതതര പ്രതിബദ്ധത കേരളീയ സമൂഹത്തിെന്‍റ മുന്നില്‍ എന്നോ തുറന്നുകാട്ടപ്പെട്ടതാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പാലാ ബിഷപ്പിനെ ആദ്യമായി സന്ദര്‍ശിച്ച് അദ്ദേഹത്തെ നിരപരാധിയായി അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളോടുള്ള അമര്‍ഷം പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നപ്പോഴാണ് ഇക്കാണുന്ന പിത്തലാട്ടങ്ങള്‍ പുറത്തെടുത്തതും സമാധാനദൂതെന്‍റ മേലങ്കി സ്വയം എടുത്തണിഞ്ഞതും.” – പ്രസ്താവനയില്‍ പറയുന്നു
മതനേതാക്കള്‍ തങ്ങളുടെ വിവാദ നിലപാടുകള്‍ പുനഃപരിശോധിച്ച് സ്വയം തിരുത്താനും മുറിവേറ്റ ഹൃദയങ്ങളെ സാന്ത്വനപ്പെടുത്താനും ശ്രമിക്കുകയുമാണ് വേണ്ടത്. അതല്ലാതെ കൂടുതല്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത് സംഘ്പരിവാറിനേ ഗുണം ചെയ്യൂ. ഇപ്പോഴത്തെ വിവാദങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്ത് വഷളാക്കരുത് എന്ന മുസ്ലിം ലീഗിെന്‍റ നിലപാടിനെ തള്ളിയാണ് പുണ്യവാളന്‍ ചമയാന്‍ കെ. സുധാകരന്‍ ഒരുമ്ബെട്ടിറങ്ങിയിരിക്കുന്നതെന്നും രാഷ്ട്രീല ലക്ഷ്യത്തോടെയുള്ള ഇത്തരം നീക്കങ്ങള്‍ പ്രബുദ്ധസമൂഹം തിരിച്ചറിയുന്നുണ്ടെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

