KSDLIVENEWS

Real news for everyone

ആലപ്പുഴയിലെ 22 കാരനെ തട്ടിക്കൊണ്ടുപോയ കേസ്, അറസ്റ്റിലായത് നാലംഗ സംഘം ; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍

SHARE THIS ON

ആലപ്പുഴ : ആലപ്പുഴ എണ്ണക്കാട് നെടിയത്ത് കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍ വിക്രമന്‍, മാവേലിക്കര സ്വദേശി ഉമേഷ്‌ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നന്ദുവിനെ സ്കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തി. പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളില്‍ കയറി ഒളിച്ചിരുന്നതോടെയാണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്ക്കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്തു നിന്നും വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായവരെ ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ പ്രദേശത്തു നിന്നും ചെങ്ങന്നൂര്‍ പൊലീസിന്റെ സഹായത്തോടെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കച്ചവടത്തില്‍ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്ക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നന്ദുവിനെ കാണാതായതും നന്ദുവിന്റെ മൊബൈല്‍ ഫോണ്‍ ആറിന്റെ തീരത്ത് കിടന്ന് കിട്ടിയതും ദുരൂഹതയ്ക്ക് കാരണമായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയില്‍ നന്ദുവിനെ സ്കോര്‍പിയോ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയും അവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളില്‍ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു. കായംകുളം ഓച്ചിറ ഉള്‍പ്പെടെ കേരളത്തിലെ പല സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും രണ്ടുതവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുള്ളയാളാണ് പ്രതികളിലൊരാളായ തക്കാളി ആഷിക്കെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!