KSDLIVENEWS

Real news for everyone

ഹാഥ്റസ് കേസ് : പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സി ബി ഐ , പൊലീസ് അന്വേഷണത്തിൽ വീഴ്ചകൾ മാത്രം

SHARE THIS ON

ലക്‌നൗ: ഏറെ വി​വാദമായ ഹാഥ്‌രസ് കേസി​ലെ പ്രതി​കളി​ലൊരാള്‍ക്ക് പ്രായപൂര്‍ത്തി​യായി​ട്ടി​ല്ലെന്ന് സി​ ബി​ ഐ അന്വേഷണത്തി​ല്‍ വ്യക്തമായി​. പ്രതിയുടെ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മാര്‍ക്ക് ലിസ്റ്റ് അനുസരിച്ച്‌ 2002ലാണ് പ്രതി ജനിച്ചത്. സി ബി ഐ സംഘം വീട്ടിലെത്തി മകന്റെ മാര്‍ക്ക് ലിസ്റ്റ് കൈവശപ്പെടുത്തി എന്ന് വ്യക്തമാക്കിയ പ്രതിയുടെ അമ്മ മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കാര്യം വ്യക്തമായിരുന്നില്ല. ഇതുള്‍പ്പടെ പൊലീസിന്റെ അന്വേഷണത്തില്‍ ഒട്ടനവധി വീഴ്ചകള്‍ ഉണ്ടെന്നാണ് സി ബി ഐ നല്‍കുന്ന സൂചന. നാലുപ്രതികളെയും കഴിഞ്ഞദിവസം സി ബി ഐ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ പലതും ലഭിച്ചെന്നാണ് വിവരം. പെണ്‍കുട്ടിയെ ചികിത്സിച്ച ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ഡോക്ടറില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും സംഘം വിവരങ്ങള്‍ തേടിയിരുന്നു. കഴിഞ്ഞമാസം പതിനാലിനായിരുന്നു 19കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. മാരകമായി പരിക്കേറ്റ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി സ്വീകരിക്കാനോ പ്രതികളെ കസ്റ്റഡിയിലെടുക്കാനാേ ഉത്തര്‍പ്രദേശ് പൊലീസ് തുടക്കത്തില്‍ തയ്യാറായില്ല. പ്രതികള്‍ ഉയര്‍ന്ന ജാതിക്കാരായതായിരുന്നു പ്രധാനകാരണം. മൃതദേഹം പൊലീസ് ബലംപ്രയാേഗിച്ച്‌ കത്തിച്ചതും മാദ്ധ്യമങ്ങള്‍ ഉള്‍പ്പടെയുളളവരെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് കടത്തിവിടാത്തതും ഏറെ വിവാദമായിരുന്നു. ഇതിനിടെ പീഡനത്തെത്തുടര്‍ന്നല്ല പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസും സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. ഒടുവില്‍ ഏറെ സമ്മര്‍ദ്ദനങ്ങള്‍ക്കുശേഷമാണ് അന്വേഷണം സി ബി ഐയെ ഏല്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!