KSDLIVENEWS

Real news for everyone

തൃക്കണ്ണാട്ട് പതിമൂന്ന് വയസുകാരൻ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SHARE THIS ON

ബേക്കല്‍: പതിമൂന്ന് കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപത്തെ പ്രസാദ് അശ്വതി ദമ്പതികളുടെ മകന്‍ വിഗ്‌നേഷ് പ്രസാദിനെയാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും വീടിന് പുറത്തായിരുന്നു. അല്‍പം കഴിഞ്ഞ് നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

രാവിലെ പിതാവിന്റെ കാസര്‍കോട്ടെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി കരഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. മറ്റ് ഒരു കാരണവും ഇല്ലെന്നാണ് ബന്ധുക്കള്‍ സൂചിപ്പിക്കുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!