KSDLIVENEWS

Real news for everyone

നേമത്തിന്റെ വികസനം ആസൂത്രണം ചെയ്തു കഴിഞ്ഞു; ജയവും തോല്‍വിയും ബാധിക്കില്ല -കുമ്മനം

SHARE THIS ON

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം എന്തായാലും നേമത്തിന്റെ പ്രവർത്തന ചുമതല കുമ്മനം രാജശേഖരന് നൽകി ആർഎസ്എസ്. ഇത്തവണ നേമത്ത് കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ആർഎസ്എസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫലം മറിച്ചാണെങ്കിലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെയെന്നാണ് സംഘടനാ തീരുമാനം.

ആർഎസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്നും നേമത്തിന്റെ വികസനത്തിന് ഇതിനോടകം പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞെന്നും കുമ്മനം രാജശേഖരനും പ്രതികരിച്ചു. നേമത്തെ ജയവും തോൽവിയും ആ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ചുകഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു. വികസന പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.

നേമത്ത് ജയിക്കുക കൂടി ചെയ്താൽ സംസ്ഥാന ബിജെപിയിൽ കുമ്മനത്തിന് കരുത്തനാകാമെന്നും തത്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നും ആർഎസ്എസ് കണക്കാക്കുന്നു.

എന്റെ പ്രേരണ സ്രോതസ് എന്നത് ആർഎസ്എസാണെന്നും കുമ്മനം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!