KSDLIVENEWS

Real news for everyone

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

SHARE THIS ON

കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ പിടിയില്‍. സിറ്റി എ ആര്‍ ക്യാമ്ബിലെ അമല്‍ ദേവ് ആണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് മോഷണം നടന്നത്. നടേശന്റെ മകന്റെ ഭാര്യയുടെ പത്ത് പവന്‍ സ്വര്‍ണമാണ് പൊലീസുകാരന്‍ മോഷ്ടിച്ചത്.

കോട്ടയത്ത് മൊത്തവ്യാപാര കടയില്‍ നിന്ന് പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇടുക്കി എആര്‍ ക്യാമ്ബിലെ സിപിഒ പി വി ഷിഹാബാണ് മാങ്ങ മോഷ്‌ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

എന്നാല്‍ മോഷണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാതെ ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടയുടമ കാ‍ഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!