KSDLIVENEWS

Real news for everyone

‘ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു’; കാസര്‍ഗോഡ് കെ സുരേന്ദ്രനെതിരെ പോസ്റ്റര്‍

SHARE THIS ON

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കാസര്‍കോട്ട് പോസ്റ്റര്‍. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രന്‍ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസര്‍കോട് നഗരത്തിലും കുമ്ബള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്ബള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷനാക്കാന്‍ ബി ജെ പി പിന്തുണ നല്‍കിയതിനെതിരെ ജില്ലയില്‍ നേരത്തെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ‘കുമ്ബള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്ബളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും.’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്. കെ. സുരേന്ദ്രന്‍ ഇന്ന് വൈകുന്നേരം കുമ്ബളയില്‍ ബിജെപി പൊതുപരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. നേരത്തെയും കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി രംഗത്തെത്തിയിരുന്നു. ജില്ലയിലെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതിലും പാര്‍ട്ടിയിലെ ഒരു വിഭാഗം വലിയ അമര്‍ഷത്തിലായിരുന്നു.

: പ്രധാനമന്ത്രിയുടെ കേദാര്‍നാഥ്, ബദ്രിനാഥ് സന്ദര്‍ശനം ഇന്ന്,3400 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിടും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!