KSDLIVENEWS

Real news for everyone

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

SHARE THIS ON

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. പുതൂര്‍ പട്ടണക്കല്‍ ഊരിലെ മുരുകനാണ് മരിച്ചത്. 40 വയസായിരുന്നു. രാത്രിയില്‍ വീട്ടിലേക്ക് നടന്നു പോകുമ്ബോഴാണ് കാട്ടന ചവിട്ടി കൊന്നത്.റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

അഗളി സര്‍ക്കാര് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നഷ്ടപരിഹാരം ഉടന്‍ നല്‍കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മൂന്ന് മാസം മുമ്ബ് മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!