KSDLIVENEWS

Real news for everyone

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന പ്രദേശങ്ങളില്‍ ഇന്ത്യ മുന്നില്‍; പട്ടികയില്‍ കേരളവും

SHARE THIS ON

“ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്. അതിനെ അതിജീവിക്കാന്‍ ഭൂമിയിലെ ജീവജാലങ്ങളും പാടുപെടുകയാണ്. 2050-ല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ അപകടം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള എക്സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനിടയുള്ള സ്ഥലങ്ങളിലെ 80 ശതമാനവും സ്ഥിതി ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2050ല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ അപകടത്തിലാകുന്ന ആദ്യ അന്‍പത് രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള 26 സംസ്ഥാനങ്ങളുണ്ടെന്നും പഠനം പറയുന്നു. അമേരിക്കയില്‍ ഇത്തരം അഞ്ച് സംസ്ഥാനങ്ങളും, ഇന്ത്യയില്‍ ഒന്‍പത് സംസ്ഥാനങ്ങളുമാണ് ഉള്ളത്. ഇന്ത്യയിലെ പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ഗുജറാത്ത്, കേരളം, അസം എന്നിവയാണ് ആ ഒന്‍പത് സംസ്ഥാനങ്ങള്‍.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!