KSDLIVENEWS

Real news for everyone

താങ്ങായി ഒപ്പം ഞങ്ങളും ഉണ്ട് ; കാല്‍ ലക്ഷം യൂണിറ്റ് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കും: ഡിവൈഎഫ്‌ഐ

SHARE THIS ON

കൊച്ചി > സംസ്ഥാനത്ത് കാല്‍ ലക്ഷം ഡിവൈഎഫ്‌ഐ യൂണിറ്റ് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി കേരളത്തിലും വ്യാപനതോത് കൂടുകയാണ്. സാര്‍വ്വത്രിക വാക്‌സിനേഷനാണ് ഈ മഹാമാരിക്ക് പ്രതിരോധം തീര്‍ക്കുവാനുള്ള പോംവഴി. തിരക്ക് ഉണ്ടാകാതിരിക്കാന്‍, വാക്‌സിന്‍ എടുക്കുന്നതിനുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒഴുവാക്കി, പകരം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന ശനിയാഴ്ച്ച മുതല്‍, ഡിവൈഎഫ്‌ഐ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!