മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുന്നു; അനീതിക്കെതിരെയാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്ബത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഇന്ത്യ സൃഷ്ടിക്കുന്നത്.
അനീതിക്കെതിരെയാണ് താൻ പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പൂണെയില്‍ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ച സംഭവത്തിലും രാഹുല്‍ പ്രതികരണം നടത്തി. കേസിലെ കുറ്റാരോപിതൻ ധനകനായതിനാലാണ് അയാള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത്. ഇതിന് പകരം ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ആയിരുന്നുവെങ്കില്‍ അയാളെ പത്ത് വർഷം ജയിലിലിട്ടേനെയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പാവങ്ങള്‍ക്കും സമ്ബന്നർക്കും നീതി ഉറപ്പാക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. എല്ലാവർക്കും നീതി ലഭിക്കണം. അനീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടം പൂർത്തിയാകുമ്ബോള്‍ രൂക്ഷമായ വിമർശനങ്ങളാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഉന്നയിക്കുന്നത്. രാഹുല്‍ പങ്കെടുക്കുന്ന റാലികളിലെല്ലാം വൻ ജനപങ്കാളിത്തമാണ് ഉള്ളത്.

