KSDLIVENEWS

Real news for everyone

കെ.എസ്.ആര്‍.ടി.സി. ബസുകളോടു പക; കല്ലെറിഞ്ഞു ചില്ലുതകര്‍ക്കല്‍ പതിവ്, പ്രതി പിടിയില്‍

SHARE THIS ON

തൃശ്ശൂര്‍: രാത്രികളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുന്നത് പതിവാക്കിയ സംഭവത്തിലെ പ്രതി പിടിയില്‍. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി യാനിയെ ആണ് പേരാമംഗലം പോലീസ്‌ അറസ്റ്റ് ചെയ്തത്. കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകളായിരുന്നു ഇയാള്‍ പതിവായി എറിഞ്ഞു തകര്‍ത്തിരുന്നത്.


ഇക്കഴിഞ്ഞ 7, 13, 14 തീയതികളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കും പുലര്‍ച്ചെ മൂന്നരയ്ക്കും ഇടയിലായിരുന്നു അതിക്രമം. പതിനാലിനുണ്ടായ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. മറ്റു രണ്ട് ദിവസങ്ങളില്‍ ചില്ലിന് കേടുപാടുകളും പറ്റി. കല്ലേറ് പതിവായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്നാണ് വിവരം കിട്ടിയത്.


തുടര്‍ന്ന് നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമയെ കണ്ടെത്തി. തുടര്‍ന്ന് യാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോളാണ് യാനിക്ക് കെ.എസ്.ആര്‍.ടി.സിയോടുള്ള പകയുടെ കഥ പോലീസ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!