KSDLIVENEWS

Real news for everyone

നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും; അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

SHARE THIS ON

മുംബൈ: ക്രൂയിസിലെ മയക്കുമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് അനന്യയോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന ചോദ്യംചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ രണ്ട് മണിക്കൂറോളം എൻസിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ അറസ്റ്റിലായ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ് ചെയ്യുകയും ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അനന്യ പാണ്ഡെ കേസിൽ നിർണായക കണ്ണി എന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യൻ ഖാൻ ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്നാണ് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!