KSDLIVENEWS

Real news for everyone

കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീണ്ടും പീഡനത്തിനിരയായി

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയായതായി പോലീസ്. ഒക്ടോബർ മൂന്നിനാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയാണ് നാലുപേർ ചേർന്ന് പീഡനത്തിനിരയാക്കിയത്. പീഡനവിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചെത്തിച്ചു.

മറ്റൊരു ദിവസം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇതേ സംഘത്തിലെ രാഹുൽ എന്ന പ്രതിയും മറ്റൊരാളും വീണ്ടും പീഡിപ്പിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. ഡോക്ടറോടാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.


ആദ്യത്തെ കേസിൽ രാഹുൽ ഉൾപ്പെടെയുള്ള നാല് പ്രതികൾ പോലീസ് കസ്റ്റഡിയിലാണുള്ളത്. മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!