ഹോംസ്റ്റേയിൽ സ്ത്രീയ്ക്കൊപ്പം മുറിയെടുത്തയാൾ മരിച്ചു, ഹൃദയാഘാതമാണെന്ന് വിവരം

തീക്കോയി: ഹോംസ്റ്റേയിൽ സ്ത്രീയ്ക്കൊപ്പം മുറിയെടുത്ത യുവാവ് മരിച്ചു. കടുത്തുരുത്തി കെ.എസ്.പുരം കുന്നേൽ ജോബി ജോൺ (41) ആണ് മരിച്ചത്. തീക്കോയി മാവടിയിലെ ഹോംസ്‌റ്റേയിലാണ് സംഭവം. തിങ്കളാഴ്ച പത്തരയോടെയാണ് സുഹൃത്തായ സ്ത്രീയ്ക്കൊപ്പം ജോബി ഹോംസ്റ്റേയിലെത്തിയത്.
നെഞ്ചുവേദനയെ തുടർന്ന് ജോബിയെ ഉടൻതന്നെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാവടിയിലെ ഹോംസ്റ്റേയ്ക്ക് നിലവിൽ ലൈസൻസ് ഇല്ലാത്തതാണ്. അമ്മ: മേരിക്കുട്ടി. സഹോദരൻ: ജോമോൻ.

