എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കേരളം വിട്ടുപോകാൻ പാടില്ല. പാസ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കിൽ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു

