KSDLIVENEWS

Real news for everyone

അഞ്ചാം വയസില്‍ ഉപ്പ ഉപേക്ഷിച്ചു, 12 ലക്ഷം രൂപയുടെ കടം പിഞ്ചു മകന്‍ ഒറ്റക്ക് തീര്‍ത്തു: ഉപ്പും മുളകിലെ കേശുവിനെക്കുറിച്ച്‌ ഉമ്മ

SHARE THIS ON

മലയാളത്തിന്റെ പ്രിയ പരമ്ബരയാണ് ഉപ്പും മുളകും. കഥാപാത്രങ്ങളെല്ലാം കേരളത്തിലെ ജനങ്ങളുടെ ഇഷ്ടതാരങ്ങളാണ്. ഉപ്പും മുളകും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കേശു. ഭക്ഷണത്തിനോട് അതീവ താല്‍പര്യമുള്ളതിന്റെ പേരിലാണ് കേശു ഈ സീരിയലില്‍ അറിയപ്പെടുന്നത്. മാത്രമല്ല അച്ഛന്‍ കഴിഞ്ഞാല്‍ കുടുംബത്തിലെ ഏറ്റവും മടിയനും കേശുവാണ്.

ഇപ്പോളിതാ കേശു എന്ന അല്‍ സാബിത്തിന്റെ യഥാര്‍ത്ഥ അമ്മ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞതോടെ ജീവിതത്തില്‍ വില്ലനായി കടം വന്നു. അപ്പോള്‍ മുതല്‍ ബാപ്പ വെറുപ്പ് കാണിക്കാന്‍ തുടങ്ങി. അവന് അഞ്ചു വയസുള്ളപ്പോള്‍ അവന്റെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയി. പിന്നീട് തിരികെ വന്നില്ല. കുഞ്ഞ് കേശുവുമായി ഉണ്ണാതെ ഉറങ്ങാതെ എത്ര രാത്രികള്‍ കഴിച്ചു കൂട്ടിയെന്നറിയില്ല. അതിനിടയില്‍ വീട് ജപ്തിയാകുന്ന അവസ്ഥയില്‍ എത്തി.

ഏകദേശം 12 ലക്ഷത്തോളം കടമുണ്ടായിരുന്നു. കടക്കാരുടെ ബഹളത്തിനിടയില്‍ നിസഹായരായി ഞാനും മോനും. ജീവിക്കാനായി ആന്ധ്രയിലേയ്ക് ഞങ്ങള്‍ പോയി. അവനെ അവിടെ സ്‌കൂളില്‍ ചേര്‍ത്ത് ഞാന്‍ അധ്യാപിക ജോലി നോക്കി. പക്ഷേ അവിടെയും വിധി ഞങ്ങള്‍ക്കെതിരായിരുന്നു. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ കേശുവിന് എന്നും അസുഖമായി. ആറുമാസമേ അവിടെ നിന്നുള്ളൂ. പിന്നീട് തിരികെ വന്നു ഒരു മെഡിക്കല്‍ ഷോപ്പില്‍ തുച്ഛമായ ദിവസക്കൂലിക്കു ജോലിക്കു കയറി. അങ്ങനെയിരിക്കെ പോസ്‌റ്റോഫീസില്‍ ടെസ്റ്റ് എഴുതി അവിടെ ജോലി കിട്ടി.

അതിനിടെ കുട്ടിപ്പട്ടാളം, കുട്ടിക്കലവറ എന്നീ പരിപാടികളില്‍ കേശു പങ്കെടുത്തു. അവിടെ നിന്നാണ് ഉപ്പും മുളകും എന്ന പരമ്ബരയിലേയ്ക്ക് വിളി വരുന്നത്. മറ്റുള്ള കുട്ടികളേ പോലെ ഒന്നുമറിയാതെ സന്തോഷിക്കേണ്ട പ്രായത്തില്‍ എന്റെ മകന്‍ കടം തീര്‍ക്കാനായി കഷ്ടപ്പെടുകയായിരുന്നു. ഞങ്ങളെ ഉപേക്ഷിച്ച ശേഷം അവന്റെ ഉപ്പ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ഒരു മകനുണ്ടെന്ന് പോലും അയാള്‍ ചിന്തിച്ചിട്ടില്ല. എന്നാലും ആയാളോട് ദേഷ്യമില്ല. തനിക്ക് നല്ല ഒരു മകനെ തന്നല്ലോ. അന്തസോടെ നന്നായി കഷ്ട്ടപ്പെട്ട് ഞാന്‍ അവനെ വളര്‍ത്തി. എന്റെ മകന്‍ ഞങ്ങളുടെ എല്ലാ കടവും തീര്‍ത്തു.

ഉപ്പും മുളകിലും മൂന്നാമത്തെ കുട്ടിയായിട്ടാണ് താരം അഭിനയിക്കുന്നത്. പരമ്ബരയിലെ അഭിനയം ഹിറ്റായതോടെ സിനിമയിലേക്കും അവസരങ്ങളെത്തി. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ പ്രകാശനിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ജയറാം വിജയ് സേതുപതി കൂട്ടുകെട്ടിലെ മാര്‍ക്കോണി മത്തായി എന്ന സിനിമയിലും അല്‍ സാബിത്ത് അഭിനയിച്ചു. ഇതിലെ അഭിനയത്തെ കുറിച്ച്‌ വിജയ് സേതുപതി വരെ കുഞ്ഞ് താരത്തെ അഭിനന്ദിച്ചിരുന്നു. ശേഷം മാര്‍ഗംകളി എന്ന ചിത്രത്തിലും അല്‍ സാബിത്ത് അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!