KSDLIVENEWS

Real news for everyone

മൂന്നില്‍ തോറ്റ്​ മുന്നോട്ട്: യു.​പി​യി​ല്‍ ഇ​ന്ന്​ നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​

SHARE THIS ON

എ​ല്ലാ പാ​ര്‍​ട്ടി​ക​ളും ന​ട​ത്തു​ന്ന ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ജ​യം വീ​ണ്ടും ബി.​ജെ.​പി കൈ​യ​ട​ക്കു​മോ, സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി തി​രി​ച്ചു​പി​ടി​ക്കു​മോ എ​ന്ന്​ ഉ​റ​പ്പി​ക്കാ​ന്‍ ഇ​നി​യും നാ​ലു ഘ​ട്ട​ങ്ങ​ള്‍​കൂ​ടി ക​ഴി​യ​ണം.

എ​ന്നാ​ല്‍, ഇ​തി​ന​കം ന​ട​ന്ന മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ല്‍, ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​നു മു​ന്നി​ല്‍ ബി.​ജെ.​പി തോ​റ്റു. സീ​റ്റെ​ണ്ണ​ത്തി​ല്‍ വ​ലി​യ ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ​ത​ന്നെ വി​ല​യി​രു​ത്ത​ല്‍. അ​വ​ര്‍​ക്ക്​​ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി​ക്ക്​ വ​ന്‍​പ്ര​തീ​ക്ഷ​യും ആ​വേ​ശ​വു​മാ​യി. ബു​ധ​നാ​ഴ്ച നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളും നി​ര്‍​ണാ​യ​കം.

ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ ല​ഖ്​​നോ​വും ക​ര്‍​ഷ​ക രോ​ഷ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി മാ​റി​യ ല​ഖിം​പു​ര്‍ ഖേ​രി​യും അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഇ​ന്ന്​ വോ​ട്ടെ​ടു​പ്പ്. അ​തു ക​ഴി​ഞ്ഞാ​ല്‍ ബി.​ജെ.​പി പൊ​തു​വെ മേ​ധാ​വി​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ്​ മ​റ്റു മൂ​ന്നു ഘ​ട്ട​ങ്ങ​ള്‍. രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ന​ട​ക്കു​ന്ന അ​യോ​ധ്യ, യോ​ഗി ആ​ദി​ത്യ​നാ​ഥ്​ മ​ത്സ​രി​ക്കു​ന്ന ​ഗോ​ര​ഖ്​​പു​ര്‍, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ലോ​ക്സ​ഭ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി തു​ട​ങ്ങി​യ​വ ഈ ​മേ​ഖ​ല​ക​ളി​ലാ​ണ്.

മ​ത്സ​രം മു​റു​കി​യ​പ്പോ​ള്‍ ശ​രി​ക്കും വി​യ​ര്‍​ക്കു​ന്ന​വ​രും വി​യ​ര്‍​ത്തി​ട്ടു വ​ലി​യ കാ​ര്യ​മി​ല്ലാ​ത്ത​വ​രു​മാ​യി മാ​റി​പ്പോ​യി​രി​ക്കു​ക​യാ​ണ്​ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ​രാ​യ നാ​ലു ക​ക്ഷി​ക​ള്‍. ബി.​ജെ.​പി​യും സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി​യും അ​ധി​കാ​രം കൈ​യ​ട​ക്കാ​ന്‍ വി​യ​ര്‍​ക്കു​ന്നു. കൈ​വി​ട്ടു പോ​യ സ്വാ​ധീ​നം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ പോ​രാ​ടു​ന്നു​വെ​ന്ന​ല്ലാ​തെ, യോ​ഗി-​അ​ഖി​ലേ​ഷ്​ പോ​രി​നി​ട​യി​ല്‍ ബി.​എ​സ്.​പി​ക്കും കോ​ണ്‍​ഗ്ര​സി​നു​മു​ള്ള ഇ​ടം നേ​ര്‍​ത്തു​പോ​യി​രി​ക്കു​ന്നു. ബി​ഹാ​റി​ലെ​ന്ന​പോ​ലെ ഒ​രു കൈ ​നോ​ക്കാ​ന്‍ അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി​യു​മു​ണ്ട്​ ക​ള​ത്തി​ല്‍.

ബി.​ജെ.​പി വി​രു​ദ്ധ വോ​ട്ടു​ക​ള്‍ പ​ല​വ​ഴി ചി​ത​റാ​തി​രി​ക്കാ​നും യോ​ഗി സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന ക​ടു​ത്ത ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മു​ത​ലാ​ക്കാ​നു​മു​ള്ള സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി​യു​ടെ തീ​വ്ര​ശ്ര​മം എ​ത്ര​ക​ണ്ട്​ ഫ​ലി​ക്കു​ന്നു​വോ, അ​വി​ടെ​യാ​ണ്​ അ​ഖി​ലേ​ഷ്​ യാ​ദ​വി​ന്‍റെ ജ​യ​സാ​ധ്യ​ത. അ​നാ​യാ​സ വി​ജ​യം ഒ​രി​ക്ക​ല്‍ സ്വ​പ്​​നം ക​ണ്ട യോ​ഗി​യും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മു​ത​ലാ​ക്കാ​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടു​ന്ന അ​ഖി​ലേ​ഷും യ​ഥാ​ര്‍​ഥ​ത്തി​ല്‍, ചാ​ടി​ക്ക​ട​ക്കാ​ന്‍ ഒ​ട്ടും എ​ളു​പ്പ​മ​ല്ലാ​ത്ത വ​ന്‍​ക​ട​മ്ബ​ക്കു​ മു​ന്നി​ലാ​ണ്. 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി മു​ന്നി​ല്‍ കാ​ണു​​​മ്ബോ​ള്‍ യു.​പി​യി​ല്‍ ബി.​ജെ.​പി​ക്ക്​ ജ​യി​ച്ചേ തീ​രൂ. മു​സ്​​ലിം വി​രു​ദ്ധ വി​കാ​രം ആ​ളി​ക്ക​ത്തി​ച്ച്‌​ 80 ശ​ത​മാ​നം വ​രു​ന്ന ഹൈ​ന്ദ​വ വോ​ട്ടു​ക​ളി​ല്‍ പ​ര​മാ​വ​ധി സ​മാ​ഹ​രി​ക്കാ​ന്‍ ബി.​ജെ.​പി ന​ട​ത്തു​ന്ന ക​രു​നീ​ക്ക​ങ്ങ​ളെ സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി​ക്ക്​ എ​ത്ര​ക​ണ്ട്​ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ്​ ഈ ​അ​ങ്ക​ത്തി​ല്‍ പ്ര​ധാ​നം. ഹി​ജാ​ബാ​ണ്​ ഇ​പ്പോ​ള്‍ ക​ത്തി​ക്കു​ന്ന വി​ഷ​യ​മെ​ങ്കി​ല്‍, വോ​ട്ടെ​ടു​പ്പി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ന​ങ്ങ​ള്‍ ക​ട​ന്നു വ​രാ​തി​രി​ക്കി​ല്ലെ​ന്നാ​ണ്​ നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. ബി.​ജെ.​പി​ക്ക്​ സീ​റ്റെ​ണ്ണം കു​റ​യു​ക​യാ​ണോ, അ​ത​ല്ല തോ​ല്‍​വി ഏ​റ്റു​വാ​ങ്ങാ​നാ​ണോ പോ​കു​ന്ന​ത്​ എ​ന്ന കാ​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​ത്തെ നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ നി​ര്‍​ണാ​യ​ക​മാ​ണ്.

ല​ഖ്​​നോ​വി​നും ല​ഖിം​പു​ര്‍ ഖേ​രി​ക്കും പു​റ​മെ, കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന റാ​യ്​​ബ​റേ​ലി, ബി.​ജെ.​പി​​യോ​ട്​ ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന മേ​ന​ക ഗാ​ന്ധി​യു​ടെ​യും മ​ക​ന്‍ വ​രു​ണ്‍ ഗാ​ന്ധി​യു​ടെ​യും ത​ട്ട​ക​മാ​യ പി​ലി​ഭി​ത്​, സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ന്നാ​വ്​ എ​ന്നി​വി​ട​ങ്ങ​ള്‍ അ​ട​ക്കം ഒ​മ്ബ​തു ജി​ല്ല​ക​ളി​ലെ 59 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ബു​ധ​നാ​ഴ്ച വോ​ട്ടെ​ടു​പ്പ്.2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​തി​ല്‍ 51ലും ​ജ​യി​ച്ച​ത്​ ബി.​ജെ.​പി​യാ​ണ്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ചി​ത്രം മ​റ്റൊ​ന്ന്. ക​ര്‍​ഷ​ക കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ആ​ശി​ഷ്​ മി​ശ്ര​യു​ടെ പി​താ​വും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​മാ​യ അ​ജ​യ്​ മി​ശ്ര​ക്കും ബി.​ജെ.​പി​ക്കും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണ്​ ല​ഖിം​പു​ര്‍ ഖേ​രി​യി​ലെ ഫ​ലം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!