KSDLIVENEWS

Real news for everyone

ഹിജാബ് നിരോധനം : വിദ്യാര്‍ഥിനിയുടെ സഹോദരനെ ആക്രമിച്ച്‌ സംഘപരിവാര്‍

SHARE THIS ON

മംഗളൂരു
ഹിജാബ് നിരോധനത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന വിദ്യാര്‍ഥിനിയുടെ സഹോദരനെ ആക്രമിച്ച സംഘപരിവാറുകാര്‍ ഹോട്ടല്‍ തകര്‍ത്തു.

ഉഡുപ്പി സര്‍ക്കാര്‍ വനിതാ പിയു കോളേജിലെ ആറ് വിദ്യാര്‍ഥികളില്‍ ഒരാളായ ഹസ്ര ഷിഫയുടെ സഹോദരന്‍ സെയ്ഫിനെ (20)യാണ് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാത്രി മല്‍പെയിലെ ഇവരുടെ ഹോട്ടലായ ‘ബിസ്മില്ലാഹി’ല്‍ അതിക്രമിച്ച്‌ കയറിയ നൂറോളം സംഘപരിവാര്‍ പ്രവര്‍ത്തകരാണ് മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ചത്. സെയ്ഫിനെ ഉഡുപ്പി ഹൈടെക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി അക്രമിസംഘം ഹോട്ടല്‍ എറിഞ്ഞുതകര്‍ത്തു.

ഷിഫയുടെ ഉപ്പ ഹൈദരലിയുടെ പരാതിയില്‍ ദീപ്ക് തുടങ്ങി കണ്ടാലറിയുന്ന നിരവധി പേര്‍ക്കെതിരെ കേസെടുത്തു. ഹിജാബ് വിഷയത്തില്‍ കന്നട ചാനല്‍ ഏഷ്യാനെറ്റ് സുവര്‍ണ നടത്തിയ ഒളിക്യാമറ വാര്‍ത്തയാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്. കോടതിയെ സമീപിച്ച വിദ്യാര്‍ഥികളെയും ബന്ധുക്കളെയും കണ്ട് സംസാരിച്ചത് ഒളിക്യാമറയില്‍ പകര്‍ത്തി ഞായറാഴ്ച പ്രക്ഷേപണം ചെയ്തു. പിന്നാലെയായിരുന്നു സംഘപരിവാര്‍ ആക്രമണം. സെയ്ഫിനെ ആക്രമിച്ചതില്‍ ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ടിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥികളിലൊരാളായ ആലിയ അസദിയുടെ പരാതിയില്‍ ചാനലിനെതിരെയും കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!