KSDLIVENEWS

Real news for everyone

വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങൾ സ്വയം തയ്യാറാവുക- ജാഗ്രത സമിതി നെല്ലിക്കട്ട

SHARE THIS ON
************************************

നെല്ലിക്കട്ട: കോവിഡിന്റെ ശക്തമായ രണ്ടാം വരവ് ചെറുക്കാനും ജനങ്ങളെ ബോധവൽകരണം നടത്തി മുഴുവൻ ആളുകളേയും വാക്സിൻ എടുക്കുന്നതിന് തയ്യാറായി നിർത്താൻ വേണ്ടി ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ്‌ ജന ജാഗ്രത സമിതി ജാഗ്രതാ മുന്നൊരുക്കം നടത്തി. വാർഡ് മെമ്പർ അൻഷീഫ അർഷാദ് അംഗങ്ങൾക്കുള്ള നിർദ്ദേശം നൽകി. കൂടുതൽ ആളുകളിലേക്ക് വാക്കസിൻ എത്തിക്കുന്നതിനും കോവിഡ് പോസറ്റീവായി വീട്ടിൽ കഴിയുന്നവർക്ക് വേണ്ട സഹായം ചെയ്യാനും സമിതി തീരുമാനിച്ചു.
വാർഡ് ആശ വർക്കർ,അംഗൻവാടി ടീച്ചർമാർ യോഗത്തിൽ പങ്കെടുത്തു. എൻ.എ അബ്ദുൾ കാദർ, കെ.എം ഇബ്രാഹിം നെല്ലിക്കട്ട, അഷറഫ്,നെല്ലിക്കട്ട ജാബിർ കെ.എം, അനസ് എതിർത്തോട്, ഫൈസൽ നെല്ലിക്കട്ട, സിറാജ് എതിർത്തോട്, അജ്മൽ നെല്ലിക്കട്ട, പി.സി ഉംമ്പായി, യെശോദ,ബീവി,ബാല മണി ടീച്ചർ,കെ.പി സുഹ്‌റ, ഉഷ ടീച്ചർ, ഫാത്തിമ ബിലാൽ നഗർ തുടങ്ങിയവർ സംബന്ധിച്ചു.
ഉഷ ടീച്ചർ സ്വാഗതവും ഇബ്രാഹിം കെ.എം നന്ദിയും പറഞ്ഞു. ഒന്നാം ഘട്ടത്തിൽ
നല്ല പ്രവർത്തനം കാഴ്ച്ച വെച്ച ജാഗ്രത സമിതി അംഗങ്ങളെ യോഗം പ്രത്യേകം അഭിനദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!