KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

SHARE THIS ON

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് നടപടി. 80 കോടി ഗുണഭോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. 26000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവെയ്ക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യം. ഒന്നാം തരംഗത്തേക്കാള്‍ കൂടുതല്‍ മാരകമായാണ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിക്കുന്നത്. പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കോടി കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. കൂടുതല്‍ പേര്‍ പട്ടിണിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!