KSDLIVENEWS

Real news for everyone

വാക്‌സിന്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ഇന്ന്​ ലഭിച്ചത്​ 1.8 കോടി രൂപ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് 22 ലക്ഷം രൂപ. കഴിഞ്ഞദിവസം വൈകുന്നേരം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ചിലർ സ്വീകരിച്ച വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു തുടങ്ങുകയായിരുന്നു. #vaccinechallenge എന്ന പേരിലാണ് സോഷ്യൽ മീഡിയിൽ ഈ കാമ്പയിൻ ശക്തമാകുന്നത്. ഇതിനകം നിരവധി പേരാണ് വാക്സിൻ ചലഞ്ച് കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!