KSDLIVENEWS

Real news for everyone

ശ്രീലങ്കൻ തകർച്ച ‘പാഠമായി’; കേന്ദ്രം ഇന്ധന വില കുറച്ചതിന്റെ കാരണങ്ങൾ ഇവ

SHARE THIS ON

വലുതെന്തോ വരാനുണ്ടോ? പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ ഉയർന്നുകേട്ട ചോദ്യമായിരുന്നു ഇത്. ഇന്ധന വിലവർധനയിൽ നട്ടംതിരിഞ്ഞ, കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ സാധാരണക്കാർ മുതൽ ട്രോളുൽപാദകർ വരെ ആ ചോദ്യം ചോദിച്ചു. കാരണം വ്യക്തമായിരുന്നു. അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നു സർക്കാർ നടപടി. ആരും പ്രതീക്ഷിക്കാത്ത സമയത്ത്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കണക്കുപ്രകാരം തന്നെ വർഷം ഒരു ലക്ഷം കോടി രൂപ സർക്കാരിനു നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിലേക്കു വരാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യം സ്വാഭാവികമായും ഉയരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!