KSDLIVENEWS

Real news for everyone

അമ്മയുടെ കാറില്‍നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമം; വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

SHARE THIS ON


കണ്ണൂർ∙ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂൾ വിദ്യാർഥിനി അലവിൽ നിച്ചുവയൽ സ്വദേശിനി നന്ദിത പി.കിഷോർ (16) ആണ് മരിച്ചത്. അമ്മ ലിസിയുടെ കാറിൽ നിന്നിറങ്ങി സ്കൂൾ ബസിൽ കയറാനായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെ 8നാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസാണ് ഇടിച്ചുതെറിപ്പിച്ചത്. കാറിൽനിന്നിറങ്ങിയ കുട്ടി, റെയിൽവേ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. കുട്ടി ട്രാക്ക് മുറിച്ചുകടന്നുവെങ്കിലും ബാഗ് ട്രെയിനിൽ കുരുങ്ങിയതാണ് അപകടമുണ്ടാക്കിയതെന്നാണു കരുതുന്നത്. അമ്മയുടെ കൺമുന്നിലായിരുന്നു അപകടം. കുട്ടിയെ ഉടൻ തന്നെ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്ദിതയുടെ അച്ഛൻ നേരത്തേ രോഗം ബാധിച്ച് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!