സംസ്ഥാന കേഡറ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ യോദ്ധ തായ്ക്വോണ്ടോ അക്കാഡമിക്ക് തിളക്കമാർന്ന നേട്ടം

കാസറഗോഡ്: നവംബർ 19 മുതൽ 20 വരെ എറണാകുളം ഏലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ഏലൂർ മുനിസിപ്പൽ ടൗണിൽ വച്ച് നടന്ന 24മത് സംസ്ഥാന കേഡറ്റ് തായ്ക്വോണ്ടോ ചാമ്പ്യഷിപ്പിൽ കാസറഗോഡ് യോദ്ധ തായ്ക്വോണ്ടോ അക്കാദമിയിലെ കുട്ടികൾ നാല് സ്വർണ്ണവും ഒരു വെങ്കല മെഡലും നേടി കാസറഗോഡ് ജില്ലയ്ക്ക് ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേട്ടത്തിന് നിർണായക പങ്കുവഹിച്ചു. ജില്ല നേടിയ 8 സ്വർണ്ണ മെഡലുകളിൽ നാലെണ്ണം യോദ്ധ അക്കാഡമിയുടെ സംഭവനയാണ്. നായമാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയായ എ എം ഫാത്തിമ, വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലെ ആര്യൻ കെ, ഭഗവതി നാഗറിലെ ചൈതന്യ വിദ്യാലയത്തിലെ ഘനശ്യാം എൻ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂളിലെ ജിതിൻ മധുസൂദനൻ എന്നിവർ സ്വർണ്ണമെഡൽ നേടിയപ്പോൾ കാസറഗോഡ് ബി ഇ എം സ്കൂൾ വിദ്യാർഥിനി ഹണി എം എ വെങ്കല മെഡൽ കരസ്ഥമാക്കി. സ്വർണ്ണ മെഡലുകൾ നേടിയ 4 കുട്ടികൾ ജനുവരിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കും.സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകൃത പരിശീലകനും തായ്ക്വോണ്ടോയിൽ 5 ഡാൻ ബ്ലാക്ക് ബെൽറ്റും ഇന്റർനാഷണൽ റഫറിയുമായ കാസറഗോഡ് യോദ്ധ തായ്ക്വോണ്ടോ അക്കാദമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത്.

