KSDLIVENEWS

Real news for everyone

നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട്ട് കുതിരയോട്ടം; പോലീസ് ഇടപെട്ടു, സംഘാടകർക്കെതിരേ കേസ്

SHARE THIS ON

പാലക്കാട്: കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. 54 കുതിരകളാണ് അണിനിരന്നത്. ഒരു കുതിര ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി. സ്ഥലത്തെത്തിയ പോലീസ് കുതിരയോട്ടം നിർത്തിച്ചു. സംഘാടകർക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഉത്സവത്തിന് മതപരമായ ചടങ്ങുകൾ മാത്രം നടത്തുന്നതിനായി സംഘാടകർ പോലീസിനോടും നഗരസഭയോടും അനുമതി തേടിയിരുന്നു. ചടങ്ങുകൾക്ക് അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘാടകർ വേലയോട് അനുബന്ധിച്ചുളള കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. ആദ്യസമയത്ത് കാണികൾ ഇല്ലായിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശത്തുമായി ജനങ്ങൾ തിങ്ങിനിറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശി ജനങ്ങളെ ഓടിക്കുകയായിരുന്നു.

ഇതിനിടയിൽ ഒരു കുതിര ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി. കുതിരപ്പുറത്തുണ്ടായിരുന്ന ആൾക്ക് വീഴ്ചയിൽ പരിക്കേറ്റു. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി. രണ്ടുവർഷത്തിലൊരിക്കലാണ് അങ്ങാടി വേല നടക്കാറുളളത്.

Follow us on

https://profile.dailyhunt.in/ksdlive3670529280919?s=a&ss=pd&uu=0x58c00610a502ceac

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!