വീട്ടുമുറ്റത്ത് കളിക്കവെ പിഞ്ചു കുഞ്ഞിനെ നായക്കൂട്ടം അക്രമിച്ചു

നീലേശ്വരം : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരനെ തെരുവ് നായക്കൂട്ടം അക്രമിച്ചു . നീലേശ്വരം , കോട്ടപ്പുറത്തെ ഫാറൂഖ് നഗർ , അജ്നാസ് – മുഷ്രിഫ ദമ്പതികളുടെ മകൻ അഹ്മദ് ആണ് അക്രമണത്തിന് ഇരയായത് . മാതാവ് നോക്കി നിൽക്കവെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഹ്മദിനെ നായക്കൂട്ടം ആക്രമിച്ചത് . വീട്ടുകാർ ഓടിയെത്തി ബഹളം വെച്ചതോടെയാണ് നായക്കൂട്ടം പിന്തിരിഞ്ഞത് . കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോട്ടപ്പുറത്തും പരിസരങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട് . ഇതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് അഹ്മദ് എന്ന പിഞ്ചു കുഞ്ഞിനെ തെരുവ്നായകൂട്ടം അക്രമിച്ച സംഭവം ഉണ്ടായത് .

