എടനീരിലെ വീടു കവർച്ച ; 9 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാസർകോട് : പട്ടാപ്പകൽ വീട്ടിൽ നിന്ന് കവർന്ന ആഭരണങ്ങളും പണവും മൊബൈൽ ഫോണുമായി കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ . നെല്ലിക്കട്ട , പാലത്തടുക്ക , മായിലപ്പള്ളത്തെ പി എം നവാസ് എന്ന കെ ഡി നവാസി ( 38 ) നെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്തത് . ഈ മാസം 20 ന് പകൽ 9.30 നും 12.30 നും മദ്ധ്യേ എടനീർ , പെർഡാല മൂലയിലെ രമേശിന്റെ ഭാര്യ ചന്ദ്രകലയുടെ വീട്ടിലാണ് കവർച്ച നടന്നത് . അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് കവർച്ച നടത്തിയത് . മൂന്നര പവൻ സ്വർണ്ണം , ഒരു ജോഡി വെള്ളി നിർമ്മിത പാദസ്സരം , 5000 രൂപ എന്നിവയാണ് മോഷണം പോയത് . വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് നേരത്തെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ യുവാവ് നെല്ലിക്കട്ടയിലും മറ്റും കറങ്ങി നടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത് . ഇന്നലെ സന്ധ്യയോടെ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എ എസ് ഐ രാജേഷ് , പൊലീസുകാരായ സിയാദ് , നിഷാന്ത് എന്നിവർ സ്ഥലത്തെത്തി . പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട നവാസിനെ പിന്തുടർന്നാണ് കാസർകോട് : പട്ടാപ്പകൽ വീട്ടിൽ നിന്ന് കവർന്ന ആഭരണങ്ങളും പണവും മൊബൈൽ ഫോണുമായി കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ . നെല്ലിക്കട്ട , പാലത്തടുക്ക , മായിലപ്പള്ളത്തെ പി എം നവാസ് എന്ന കെ ഡി നവാസി ( 38 ) നെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്തത് . ഈ മാസം 20 ന് പകൽ 9.30 നും 12.30 നും മദ്ധ്യേ എടനീർ , പെർഡാല മൂലയിലെ രമേശിന്റെ ഭാര്യ ചന്ദ്രകലയുടെ വീട്ടിലാണ് കവർച്ച നടന്നത് . അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് കവർച്ച നടത്തിയത് . മൂന്നര പവൻ സ്വർണ്ണം , ഒരു ജോഡി വെള്ളി നിർമ്മിത പാദസ്സരം , 5000 രൂപ എന്നിവയാണ് മോഷണം പോയത് . വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് നേരത്തെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ യുവാവ് നെല്ലിക്കട്ടയിലും മറ്റും കറങ്ങി നടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത് . ഇന്നലെ സന്ധ്യയോടെ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എ എസ് ഐ രാജേഷ് , പൊലീസുകാരായ സിയാദ് , നിഷാന്ത് എന്നിവർ സ്ഥലത്തെത്തി . പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട നവാസിനെ പിന്തുടർന്നാണ്

