KSDLIVENEWS

Real news for everyone

തട്ടിപ്പിന്‍റെ മഹാലോകം- റെംഡെസിവിര്‍ ആശുപത്രികളില്‍ കിട്ടില്ല; 10 ഇരട്ടി വിലക്ക് കരിഞ്ചന്തയില്‍ കിട്ടും

SHARE THIS ON

ന്യൂഡല്‍ഹി: സര്‍ക്കാറിന്‍റെ വലിയ വാദങ്ങളെ നോക്കുകുത്തിയാക്കി കോവിഡ് ബാധിതര്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ ആശുപത്രികളില്‍ എത്താതെ കരിഞ്ചന്തയില്‍ അനേക ഇരട്ടി വിലക്ക് സുലഭമാകുന്നു. ഉല്‍പാദനം കൂട്ടി രാജ്യത്തുടനീളം ആവശ്യത്തിന് എത്തിക്കുമെന്ന് പലവട്ടം സര്‍ക്കാര്‍ ആണയിട്ടിട്ടുണ്ടെങ്കിലും മരുന്ന് കരിഞ്ചന്തയില്‍ മാത്രം കിട്ടുന്നതായി മാറിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. അതും യഥാര്‍ഥ വിലയുടെ 10 ഇരട്ടിക്കും അതിലും കൂടിയ നിരക്കില്‍.

കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ഡല്‍ഹിയില്‍ 30,000-40,000 രൂപ വരെയാണ് ഒരു ഡോസിന് കരിഞ്ചന്തയില്‍ ഇൗടാക്കുന്നത്. പലപ്പോഴും ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കണമെന്ന് സ്വകാര്യ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനാല്‍ ആശുപത്രിയില്‍ ഇല്ലെങ്കിലും ചില ഇടപാടുകാര്‍ വഴി സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാകും.

ഒരു രോഗിക്ക് ശരാശരി ആറു ഡോസ് വരെ വേണം. ഒരു ഡോസിന് 30,000 വേണ്ടിവരുേമ്ബാള്‍ ഈ മരുന്നിനു മാത്രം 1,80,000 രൂപയാകും. ഇവിടെയാണ് തട്ടിപ്പിന്‍റെ അധോലോകം സജീവമാകുന്നത്.

ഇങ്ങനെ തരപ്പെടുത്തി വാങ്ങാന്‍ ചെല്ലുേമ്ബാള്‍ അതിലേറെ ഉയര്‍ന്ന തുക നല്‍കി മറ്റൊരാള്‍ വാങ്ങിക്കൊണ്ടുപോയ അനുഭവവും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. വിതരണക്കാര്‍ മുതല്‍ ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും വരെ പടര്‍ന്നുകിടക്കുന്ന വിതരണ ശ്രംഖലയാണ് കരിഞ്ചന്തയിലെന്നാണ് റിപ്പോട്ട്. വിവിധ കമ്ബനികള്‍ വ്യത്യസ്ത പേരുകളില്‍ റെംഡെസിവിര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കാഡില ഹെല്‍ത്ത് കെയറിന്‍റെ റെംഡാകിന് ഒരു ഡോസ് 899 രൂപയാണ് വില. അത് ജൂബിലന്‍റ് ജെനറിക്സ് ആകുേമ്ബാള്‍ 3,400ഉം ഹെറ്ററോ ഹെല്‍ത്ത്കെയറിന്‍റെത് 3,490ഉം ആകും.

കോവിഡ് പൂര്‍ണമായി ഭേദമാക്കാന്‍ റെംഡെസിവിറിനാകുമെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നല്ല, അത് കോവിഡ് മരുന്നല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാല്‍, ഇന്ത്യയുള്‍പെടെ 50 ഓളം രാജ്യങ്ങള്‍ കോവിഡ് ചികിത്സക്ക് ഇത് ഉപയോഗിക്കാമെന്ന് പറയുന്നു. ഇതിന്‍റെ ഭാഗമായാണ് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

എന്നാല്‍, തലസ്ഥാന നഗരത്തില്‍ മിക്ക ആശുപത്രികളിലും ഇത് ലഭ്യമല്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. ഡോക്ടര്‍മാരും ചില ഇടനിലക്കാരും വഴി ഫോണില്‍ ബന്ധപ്പെട്ട് തുക എത്തിച്ചുനല്‍കി വേണം ഇവ സംഘടിപ്പിക്കാന്‍. എന്നാല്‍പോലും ലഭിക്കുമെന്ന് ഉറപ്പിക്കാനുമാകില്ല. ഇടപാട് ഉറപ്പിച്ച്‌ പണവുമായി എത്തുേമ്ബാഴേക്ക് അതിലേറെ നല്‍കി വാങ്ങി പോയിട്ടുണ്ടാകും.

സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ഈ കണ്ണികളുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏഴു കമ്ബനികളാണ് രാജ്യത്ത് ഇവ നിര്‍മിക്കുന്നത്. മരുന്ന് ആദ്യമായി കൈപറ്റുന്ന വിതരണക്കാര്‍ ഒരു ഗഡു അംഗീകൃത ഫാര്‍മസികള്‍ക്ക് നല്‍കുേമ്ബാള്‍ ബാക്കിയുള്ളവ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വഴി വിതരണം നടത്തുന്നു. ഇവിടങ്ങളിലേക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതോടെ വിതരണ ശ്രംഖല പൂര്‍ത്തിയാകും. പണം എത്തേണ്ടിടത്ത് എത്തുകയും ചെയ്യും.

റെംഡെസിവിര്‍ ഇഞ്ചെക്ഷന്‍ ആശുപത്രികള്‍ വഴി മാത്രമേ വില്‍പന പാടുള്ളൂ. എന്നാല്‍, അവിടെ മാത്രം ലഭിക്കാനില്ലെന്നതാണ് പുതിയ വസ്തുത. ഇവിടങ്ങളിലെത്തുന്ന മരുന്നുകള്‍ രഹസ്യ ഇടപാടുകാര്‍ വഴി കടത്തി അനേക ഇരട്ടി വിലക്ക് വില്‍പനയാണ് നടക്കുന്നത്.

കോവിഡ് രോഗികള്‍ക്ക് അത്യാവശ്യമായി വരുന്ന ഓക്സിജന്‍ സിലിണ്ടറും ഇതേ പ്രതിസന്ധി നിലനില്‍ക്കുകയാണ്. 10 ലിറ്റര്‍ സിലിണ്ടറിന് 28,000 രൂപ വരെയാണ് നിരക്ക് ഇൗടാക്കുന്നത്. അഞ്ചു ലിറ്ററിന് 21,000 രൂപ ചോദിച്ച അനുഭവം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയുടെ അടുത്ത സുഹൃത്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!