KSDLIVENEWS

Real news for everyone

കാസര്‍കോട് വാടക വീട്ടില്‍ പോലീസ് പരിശോധന; വന്‍ ലഹരിശേഖരം പിടികൂടി

SHARE THIS ON

കാസര്‍കോട്: ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റ വാടക വീട്ടില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. കള്ളക്കട്ടയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ അസമയത്ത് അപരിചതരായ ആള്‍ക്കാരെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിദ്യാനഗര്‍ പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ വീട്ടിനകത്ത് സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി. പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ക്ക് അഞ്ച് ക്വിന്റലോളം തൂക്കം വരും. ഉത്പന്നങ്ങള്‍ക്ക് പുറമെ പുകയിലയും വീട്ടിനകത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. വീട് വാടകയ്‌ക്ക് എടുത്ത ബദറുദ്ദീനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണിയ്‌ക്കൊപ്പം ജില്ലയിലെ പല ഭാഗങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരവും സജീവമായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!