കണ്ണൂര്‍ തടിക്കടവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ തടിക്കടവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിനി ആന്‍ മരിയയാണ് മരിച്ചത്. ചാണോക്കുണ്ട് ഉറുട്ടേരിയിലെ മണാലിക്കല് ജയിംസിന്റെ മകളാണ് ആന്‍ മരിയ. ഇന്ന് രാവിലെയാണ് വീടിന് സമീപത്തുള്ള പുഴയില്‍ ആന്‍ മരിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

