KSDLIVENEWS

Real news for everyone

കോട്ടയത്ത് സംഘര്‍ഷം; ലാത്തിയടി, കണ്ണീര്‍വാതകം; ഡിവൈഎസ്പിക്ക് പരിക്ക്, തിരുവഞ്ചൂരിന് ദേഹാസ്വാസ്ഥ്യം……

SHARE THIS ON

കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പോലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.


സംഘർഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായാണ് വിവരം. കല്ലേറിൽ പരിക്കേറ്റ കോട്ടയം ഡി.വൈ.എസ്.പി. ജെ.സന്തോഷ് കുമാറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാരിക്കേഡ് തലയിൽ തട്ടിയാണ് ജെ. സന്തോഷ് കുമാറിന് പരിക്കേറ്റത്.

നിരവധി പോലീസുകാർക്കും കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാർ ജനറൽ ആശുപത്രിയിലേക്കും മാർച്ച് നടത്തി.

Leave a Reply

Your email address will not be published.

error: Content is protected !!