KSDLIVENEWS

Real news for everyone

പേപ്പര്‍ക്ഷാമം : ശ്രീലങ്കയില്‍ പത്രങ്ങള്‍ അച്ചടി നിറുത്തുന്നു

SHARE THIS ON

കൊളംബോ : ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പത്ര അച്ചടിയ്ക്ക് ആവശ്യമായ പേപ്പറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ ദിനപത്രങ്ങള്‍ പ്രിന്റ് എഡിഷനുകള്‍ താത്കാലികമായി നിറുത്തി. തങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ‘ ദ ഐലന്‍ഡ് “, ഇതിന്റെ സിംഗള പതിപ്പായ ‘ ദിവൈന ” എന്നിവയുടെ പ്രിന്റ് എഡിഷനുകള്‍ പേപ്പര്‍ ക്ഷാമത്തെ തുടര്‍ന്ന് താത്കാലികമായി നിറുത്തുകയാണെന്നും ഓണ്‍ലൈന്‍ പതിപ്പുകള്‍ തുടരുമെന്നും ഉടമസ്ഥരായ സ്വകാര്യ കമ്ബനി ഉപാലി ന്യുസ്പേപ്പഴ്സ് അറിയിച്ചു. ന്യൂസ് പ്രിന്റ് വില കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നിരട്ടിയായതും ഇറക്കുമതിയിലെ ബുദ്ധിമുട്ടും പരിഗണിച്ച്‌ രാജ്യത്തെ മറ്റ് പ്രധാന ദിനപത്രങ്ങള്‍ പേജുകള്‍ കുറയ്ക്കുകയാണ്.

അതേ സമയം, ഇന്ധന ക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയ്ക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 40,000 ടണ്‍ ഡീസല്‍ വൈകാതെ ശ്രീലങ്കയ്ക്ക് കൈമാറും. 500 മില്യണ്‍ ഡോളര്‍ ലൈന്‍ ഒഫ് ക്രെഡിറ്റിനാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!