KSDLIVENEWS

Real news for everyone

സീതി സാഹിബ് അക്കാദമിയ മഞ്ചേശ്വരം പഞ്ചായത്ത് പാഠശാലക്ക് തുടക്കമായി

SHARE THIS ON

മഞ്ചേശ്വരം : മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് തുടക്കമായി.
പ്രവർത്തകർക്ക് പാർട്ടി ക്ലാസുകൾ നൽകുന്നതിൻ്റെ ഭാഗമായി സംസ്ഥാന മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സീതി സാഹിബ്‌ അക്കാദമിയ പ്രവർത്തനം ആരംഭിച്ചത്.
മഞ്ചേശ്വരം പഞ്ചായത്തിൽ നിന്നും എഴുപത്തിയഞ്ച് പഠിതാക്കളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആറ് മാസം ദൈർഘ്യമുള്ള കോഴ്സാകും നൽകുക.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് സീതി സാഹിബ് അകാദമിയ സർട്ടിഫിക്കറ്റ് നൽകും.
അക്കാദമിയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ച് മുസ് ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് മുഖ്താർ പതാക ഉയർത്തി. മഞ്ചേശ്വരം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് ഹനീഫ് കുച്ചിക്കാട് അധ്യക്ഷനായി.
ഫാകൽറ്റിമാരായ സുബൈർ മാസ്റ്റാർ, ഇല്യാസ് ഹുദവി ക്ലാസുകൾ നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി അബ്ദുള്ള കജ, ട്രഷറർ മൊയ്തു പ്രിയ, യൂത്ത് ലീഗ് മണ്ഡലം ഭാരാവാഹികളായ നാസിർ ഇഡിയ, ഫാറൂഖ് ചെക്ക്പോസ്റ്റ്, റിയാസ് ബാച്ചലിക, സമദ് അരിമല, എന്നിവർ സംസാരിച്ചു.
മുബാറക് ഗുഡ്ഡകേരി സ്വാഗതവും രിയാസ് മൗലാന റോഡ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!