മാനസിക വെല്ലുവിളി നേരിട്ട യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രധാന പ്രതി പിടിയില്‍

കോഴിക്കോട്∙ മാനസിക വെല്ലുവിളി നേരിട്ട യുവതിയെ നിര്‍ത്തിയിട്ട ബസില്‍ വച്ച് കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് അറസ്റ്റില്‍. കുന്നമംഗലം പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറാണ് അറസ്റ്റിലായത്. വാരാണസിയിലെ ഒരാശ്രമത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി നാട്ടിലേക്കുള്ള യാത്രക്കിടെ സേലത്തുവച്ചാണു പിടിയിലായത്. ഈ കേസില്‍ രണ്ടു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. 2021 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍നിന്നു പിണങ്ങി ഇറങ്ങിയ മാനസിക വെല്ലുവിളി നേരിട്ട യുവതിയെ യുവാക്കള്‍ ബൈക്കില്‍ കയറ്റി നിര്‍ത്തിയിട്ട ബസില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം രാത്രി ബൈക്കില്‍ കുന്നമംഗലത്ത് എത്തിച്ച് യുവതിയെ ഇറക്കിവിട്ടു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്ത്യേഷ് കുമാര്‍ ഒളിവില്‍ പോയി. തിരുവണ്ണാമലൈ, പഴനി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പൊലിസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെട്ട് വാരാണസിയില്‍ സന്യാസിമാര്‍ക്കൊപ്പം കഴിയുകയായിരുന്നു. പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്നു കരുതിയ പ്രതി അവിടെനിന്നു നാട്ടിലേക്കു വരുന്നതിനിടെ േസലത്തുവച്ചാണു പിടിയിലാണ്. 2003ലെ കാരന്തൂര്‍ ഇരട്ടക്കൊലപാതക കേസിലും പ്രതി ജയില്‍ ശിക്ഷ അനുവഭിച്ചിട്ടുണ്ട്. എസിപി കെ.സുദര്‍ശനും സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

