ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂർ /പാലക്കാട്/ തിരുവനന്തപുരം ∙ തൃശൂർ – ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഇന്നും നാളെയും സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
ഇന്നു ഭാഗികമായി റദ്ദാക്കുന്നവ
13351 ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് ഈറോഡ് വരെ.
13352 ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ഈറോഡിൽ നിന്ന്.
12521 ബറൂണി ജംക്‌ഷൻ – എറണാകുളം ജംക്‌ഷൻ രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് ജംക്‌ഷൻ വരെ മാത്രം.
12777 ഹൂബ്ലി – കൊച്ചുവേളി എക്സ്പ്രസ് കോയമ്പത്തൂരിലെ പോതനൂരിൽ അവസാനിപ്പിക്കും.
12778 കൊച്ചുവേളി – ഹൂബ്ലി എക്സ്പ്രസ് ഇന്നു പോതനൂരിൽ നിന്ന്
12624 തിരുവനന്തപുരം–ചെന്നൈ പാലക്കാട്ട് നിന്ന്
16307 ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് (ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി)
16308 കണ്ണൂർ– ആലപ്പുഴ എക്സിക്യൂട്ടീവ് (ഷൊർണൂരിനും ആലപ്പുഴയ്ക്കും ഇടയിൽ റദ്ദാക്കി)
16649 മംഗളൂരു– നാഗർകോവിൽ പരശുറാം എക്സ്പ്രസ് (ഷൊർണൂരിനും നാഗർകോവിലിനും ഇടയിൽ റദ്ദാക്കി)
16650 നാഗർകോവിൽ– മംഗളൂരു എക്സ്പ്രസ് (നാഗർകോവിലിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി
16301 ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസ് (ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി)
16302 തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (എറണാകുളത്തിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി)
12076 തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (ആലുവയ്ക്കും കോഴിക്കോടിനും ഇടയിൽ റദ്ദാക്കി)
12075 കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (കോഴിക്കോടിനും ആലുവയ്ക്കും ഇടയിൽ)
12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്– (ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ)
ഇന്നു വഴി തിരിച്ചുവിടും
∙ തിരുവനന്തപുരം, കോട്ടയം, പാലക്കാട് വഴി പോകേണ്ട കന്യാകുമാരി –പുണെ ജയന്തി ജനത എക്സ്പ്രസും (16382), 10.10നു പുറപ്പെടുന്ന കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു ഐലൻഡ് എക്സ്പ്രസും (16525) വിരുദനഗർ, മധുര, ദിണ്ടിഗൽ, കരൂർ, സേലം വഴി തിരിച്ചു വിടും. കോയമ്പത്തൂരും തിരുപ്പൂരും ഈറോഡും സ്റ്റോപ്പുണ്ടാകില്ല. വിരുദനഗർ, മധുര, ദിണ്ടിഗൽ, കരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
∙ ഇന്നു രാവിലെ 8നു തിരുനെൽവേലിയിൽ നിന്നു പുറപ്പെടുന്ന തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (20923) വിരുദനഗർ, മധുര, ദിണ്ടിഗൽ, കരൂർ, ഈറോഡ് വഴി സർവീസ് നടത്തും. ഇവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

