KSDLIVENEWS

Real news for everyone

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധം

SHARE THIS ON

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയില്‍ ഇരിക്കെ മരിച്ച സംഭവത്തില്‍ മൃതദേഹവുമായി പ്രതിഷേധം. കരുവന്നൂര്‍ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മൃതദേഹം ബാങ്കിന് മുന്നില്‍ എത്തിച്ചാണ് പ്രതിഷേധം. സഹകരണ ബാങ്കിന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ആംബുലന്‍സ് ബാങ്കിന് മുന്നിലെത്തിയത്. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് മൃതദേഹം ബാങ്കിന് മുന്നിലേക്ക് എത്തിച്ചതും ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചതും. ഇന്നലെ അര്‍ധരാത്രിയോടെയാണ് 70 വയസുകാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരില്‍ ബാങ്കില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു.

Read Also: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കള്‍ പറയുന്നു. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. പണം ചോദിക്കുമ്ബോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും കിട്ടുമ്ബോള്‍ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ പറഞ്ഞതെന്നും കുടുംബം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!